കൊച്ചി: എറണാകുളം ലൂർദാശുപത്രി ലോകഹൃദയ ദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കൊച്ചി മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ......
അമേരിക്കയിൽ നാളെ ഒരു ലക്ഷം സർക്കാർ ജീവനക്കാർ രാജിവെക്കും. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കൽ പദ്ധതിപ്രകാരമാണ് വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഒരുലക്ഷം പേർ നാളെ ജോലി ഉപേക്ഷിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയാണ് ഇതെന്നാണ് റിപ്പോർട്ട്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ദി സൗണ്ട് ഓഫ് മ്യൂസിക് വർക്ക്ഷോപ്പ് ഒക്ടോബർ 3,4,5 തീയതികളിൽ ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. സംഗീതത്തിൻ്റെ വിവിധ വശങ്ങളായ വോക്കൽ, ഇൻസ്ട്രമെൻ്റൽ, ക്ലാസ്സിക്കൽ തുടങ്ങിയവയ്ക്ക് പുറമേ പാട്ട് റെക്കോർഡിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സെഷനുകൾ നടക്കും. ......

ശാസ്ത്രീയവും വിശ്വസനീയവുമായ ഡേറ്റ അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് കേന്ദ്ര ഫിഷറീസ് സെക്ട്രട്ടറി
ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ രാജ്യാന്തര ശിൽപശാലക്ക് കൊച്ചിയിൽ തുടക്കം
കൊച്ചി: സമുദ്ര മത്സ്യബന്ധനം നിരീക്ഷക്കുന്നതിനും മീൻപിടുത്ത വിവര ശേഖരണത്തിനുമായി യാനങ്ങളിൽ ഇലക്ട്രോണിക് സംവിധാനം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. മത്സ്യബന്ധന വിവരശേഖരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കൊച്ചിയിൽ ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സർവേ ഓഫ് ഇന്ത്യയും (എഫ്എസ്ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.
വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികൾക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു.
അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം, കയറ്റുമതി വിപണികളിൽ അർഹമായ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള 'പാസ്പാർട്ടാണ' ഈ ശാസത്രീയ ഡേറ്റ. ......
ആശ്വിനമാസത്തിലെ വെളുത്തപക്ഷ അഷ്ടമി സന്ധ്യയ്ക്കു വരുന്ന ദിവസമാണു പൂജവയ്പ്.
ഇന്നു വൈകിട്ട് 4.34 ന് അഷ്ടമി ആരംഭിക്കും. അതുകൊണ്ട് ഇന്നു സന്ധ്യയ്ക്കു പൂജവയ്പ്.
നാളെ ദുർഗാഷ്ടമി. ......
ഇസ്രയേൽ ചാരനെന്നാരോപിച്ച് ഇറാനിൽ ഒരാളെ പരസ്യമായി തൂക്കിലേറ്റി. ബഹ്മൻ ചൗബിയെന്നയാളെയാണ് ഇറാനിൽ പരസ്യമായി കൊലപ്പെടുത്തിയത്. ഇറാനിൽ നിന്നുള്ള അതീവ രഹസ്യ വിവരങ്ങൾ വരെ ഇസ്രയേലിന് കൈമാറിയെന്നാണ് ഇയാൾക്കെതിരെ ആരോപിക്കുന്ന കുറ്റം. ബഹ്മനുൾപ്പടെയുള്ളവർ രാജ്യത്തെ നിർണായക വിവരങ്ങൾ മൊസാദിന് കൈമാറിയെന്നാണ് ഇറാൻ ഭരണകൂടം ആരോപിക്കുന്നത്. ......
വിജയ് നായകനായ, രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് തന്റെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന 'ജനനായകൻ' അടുത്ത വർഷം (2026) ജനുവരി 9-ന് റിലീസാകാനിരിക്കുകയാണ്. എച്.വിനോദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് അടുത്ത് തന്നെ നടക്കാനിരിക്കുകയാണ്. ......
കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില് സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന് എ. രാമചന്ദ്രന് മ്യൂസിയം ഒക്ടോബര് 5ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ......